13 February, 2024 09:53:38 AM


വ്യാപാരികളുടെ കടയടപ്പ് സമരം ഇന്ന്: ഏറ്റുമാനൂരിനെ ഒഴിവാക്കി



കോട്ടയം : വ്യാപാരികളെ പ്രതിസന്ധിയില്‍ ആക്കുന്ന സർക്കാർ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം.

സമിതി സംസ്ഥാന പ്രസിഡന്‍റ് രാജു അപ്സരയുടെ നേതൃത്വത്തില്‍ നടത്തിയ വ്യാപാര സംരക്ഷണ യാത്രയുടെ സമാപനത്തോടെയാണ് കടയടപ്പ് സമരം സംഘടിപ്പിക്കുന്നത്. യാത്ര ഇന്ന് തിരുവന്തപുരത്ത് സമാപിക്കും. ജനുവരി 29ന് കാസർകോട് നിന്നാണ് യാത്ര ആരംഭിച്ചത്. അതേസമയം കടയടപ്പ് സമരവുമായി സഹകരിക്കില്ലെന്ന് മറ്റ് വ്യാപാരി യൂണിയനുകൾ അറിയിച്ചു.

ഏറ്റുമാനൂരിൽ സമരമില്ല

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നത് പ്രമാണിച്ച് ഏറ്റുമാനൂരിലെ വ്യാപാരികൾ ഇന്ന് കടകൾ അടയ്ക്കില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K