12 February, 2024 04:41:09 PM


സിറ്റിങ് സമയത്ത് എതിർകക്ഷികൾ ഹാജരാകാത്തത് പരാതി പരിഹാരം വൈകിപ്പിക്കുന്നു- പി.റോസ



കോട്ടയം: സിറ്റിങ് നടക്കുമ്പോൾ കൃത്യസമയത്ത് പരാതിക്കാരൻ ഹാജരായാലും എതിർ കക്ഷികൾ ഹാജരാകാത്തത് പരാതി പരിഹരിക്കുന്നതിൽ കാലതാമസത്തിനിടയാക്കുന്നെത് ന്യൂനപക്ഷ കമ്മീഷൻ അംഗം പി. റോസ പറഞ്ഞു. കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു പി. റോസ. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ സമയനിഷ്ഠ പാലിക്കണം എന്നും കമ്മീഷൻ അംഗം പറഞ്ഞു. നാല് പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവച്ചു. പുതുതായി ഒരു പരാതിയും ലഭിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K