18 November, 2023 02:37:32 PM
ഹിമാചല്‍ പ്രദേശിലെ കുളുവില്‍ റഷ്യൻ ദമ്പതികളുടെ നഗ്നമായ മൃതദേഹം കണ്ടെത്തി
മണാലി: ഹിമാചല്‍ പ്രദേശിലെ കുളുവില്‍ റഷ്യൻ ദമ്പതികളുടെ നഗ്നമായ മൃതദേഹം കണ്ടെത്തി. മണികരനിലെ കുളത്തില്‍ നിന്ന് വ്യാഴാഴ്ചയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരെയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
കുളത്തിന് സമീപത്തുനിന്ന് കണ്ടെത്തിയ ബാഗുകളിലെ വസ്തുക്കളില്‍ നിന്നാണ് ഇരുവരും റഷ്യൻ സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞത്. യുവാവിന്‍റെ മൃതദേഹം കുളത്തിന്‍റെ കരയില്‍ നിന്നും യുവതിയുടേത് കുളത്തില്‍ നിന്നുമാണ് കണ്ടെത്തിയത്. ഇരുവരുടെയും കൈകളില്‍ മുറിവേറ്റ പാടുകളുണ്ട്.
മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കുളുവിലെ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമേ മരണകാരണം പറയാനാകൂ എന്ന് എഎസ്പി സഞ്ജീവ് ചൗഹാന്‍ പറഞ്ഞു. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാൻ സ്ഥലത്തെ ഹോം സ്റ്റേകളും ഹോട്ടലുകളും പരിശോധിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.