17 November, 2023 02:41:20 PM
ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ച് ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മുകാശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലിൽ 5 ഭീകരരെ സുരക്ഷാസേന വധിച്ചു. ഇതിൽ 3 പേർ ലഷ്‌കര്‍ ഭീകരാണെന്ന് സൈന്യം വ്യക്തമാക്കി. കുല്‍ഗാമിലെ ഡിഎച്ച് പോറ മേഖലയില്‍ പുലര്‍ച്ചെയാണ് ഭീകരരുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്.
സൈന്യം ഇവരിൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്തതായി അറിയിച്ചു. മേഖലിയൽ കൂടുതൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തിന്‍റെ അടിസ്ഥാനതിൽ പൊലീസിന്‍റെയും സൈന്യത്തിന്‍റെയും സംയുക്ത സംഘം പ്രദേശത്ത് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.
ഇന്നലെ ഉച്ചകഴിഞ്ഞാണ് കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്. കഴിഞ്ഞ ദിവസം ബാരാമുള്ളയിലെ ഉറി സെക്ടറില്‍ നിയന്ത്രണരേഖവഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ കരസേന വധിച്ചിരുന്നു.