16 November, 2023 11:59:51 AM


ഉത്തർപ്രദേശിൽ ട്രെയിനിനു തീപിടിച്ച് എട്ടുപേർ 8 പേർക്ക് പരിക്ക്



ലക്‌നൗ: മൊബൈൽ ഫോൺ ചാർജർ കുത്തുന്നതിനിടെയുണ്ടായ ഷോർട്ട് സർക്യൂട്ടിൽ ട്രെയിനിന് തീപിടിച്ച്‌ എട്ടുപേര്‍ക്ക് പരിക്ക്. ഉത്തർപ്രദേശിലെ എത്വയിലാണ് സംഭവം. ഡല്‍ഹി-ദര്‍ഭംഗ എക്സ്‌പ്രസിലാണ് തീ പടര്‍ന്നത്. തിപിടിത്തത്തിൽ ട്രെയിനിന്‍റെ നാല് കോച്ചുകള്‍ കത്തിനശിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

ഡല്‍ഹി-ദര്‍ഭംഗ എക്സ്‌പ്രസ് ട്രെയിനിന്‍റെ നാല് സ്ലീപ്പര്‍ കോച്ചുകള്‍ക്കാണ് തീപിടിച്ചത്. സംഭവം നടക്കുമ്പോൾ ട്രെയിനിൽ യാത്രക്കാരുടെ തിരക്ക് ഉണ്ടായിരുന്നു. കൂടുതൽ പേർക്ക് പരിക്കേറ്റിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

ഇലക്‌ട്രിക് ബോര്‍ഡിലാണ് ആദ്യം തീ കണ്ടത്. യാത്രക്കാരിലൊരാള്‍ മൊബൈൽ ഫോൺ ചാർജ് ചെയ്യാനായി പ്ലഗിൽ കുത്തിയതോടെയാണ് ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. തുടര്‍ന്ന് അതിവേഗം തീ പടരുകയായിരുന്നു. തീപിടിത്തത്തിൽ യാത്രക്കാരുടെ നിരവധി ബാഗുകൾ കത്തിയമർന്നു. വിലപിടിപ്പുള്ള സാധനങ്ങൾ കത്തിനശിച്ചതായി യാത്രക്കാർ പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K