08 November, 2023 05:58:18 PM
കോട്ടയത്ത് നിന്ന് ഒക്‌ടോബറിൽ കയറ്റി വിട്ടത് 42000 കിലോ പ്ലാസ്റ്റിക് മാലിന്യവും 1.5 ലക്ഷം കിലോ കുപ്പിച്ചില്ലും
കോട്ടയം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് ഒക്‌ടോബറിൽ മാത്രം ശേഖരിച്ച് കയറ്റി അയച്ചത് 42000 കിലോ തരംതിരിച്ച പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് മാലിന്യം. 1.5 ലക്ഷം കിലോ കുപ്പിച്ചില്ലും രണ്ടുലക്ഷം പുനരുപയോഗ സാധ്യതയില്ലാത്ത പാഴ്‌വസ്തുക്കളും ക്ലീൻകേരള കമ്പനി വഴി കയറ്റിയയച്ചു.
ഹരിതകർമ്മസേന അടക്കം ശേഖരിച്ചതാണിത്. മാലിന്യം വലിച്ചെറിയൽ, കത്തിക്കൽ, നിരോധിത ഉൽപ്പന്നങ്ങൾ കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങൾക്ക് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് 732 കേസുകളിലായി 19.30 ലക്ഷം രൂപ പിഴയിട്ടു. 8706 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.