08 November, 2023 11:28:28 AM


തമിഴ്നാട്ടിലും പുതുച്ചേരിയിലും എൻഐഎ റെയ്ഡ്; 3 ബംഗ്ലാദേശി പൗരന്മാർ പിടിയിൽ



ചെന്നൈ: തമിഴ്നാട്ടിലും പുതുചേരിയിലും റെയ്ഡ് നടത്തി എൻഐഐ. ചെന്നൈയിൽ 3 ബം​ഗ്ലാദേശി പൗരൻമാർ പിടിയിലായി. ഷബാബുദീൻ, മുന്ന, മിയാൻ എന്നിവരാണ് അറസ്റ്റിലായത്. ത്രിപുരയിലെ മേൽവിലാസത്തിൽ എടുത്ത വ്യാജ ആധാർ കാർഡുകളും കണ്ടെടുത്തു. 

ചെന്നൈയിൽ 3 സ്ഥലങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. ഉത്തരേന്ത്യക്കാരെന്ന വ്യാജേനയാണ് മൂന്ന് പേരും ഇവിടെ താമസിച്ചിരുന്നത്. ഇവർക്ക് നിരോധിക്കപ്പെട്ട സംഘടനകളുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K