27 October, 2023 10:56:06 AM
റേഷൻ വിതരണ അഴിമതി: പശ്ചിമബംഗാൾ മന്ത്രി ജ്യോതിപ്രിയ മല്ലിക്ക് അറസ്റ്റിൽ
കൊൽക്കത്ത: പശ്ചിമബംഗാൾ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്തു. റേഷൻ വിതരണ അഴിമതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇന്നലെ അദ്ദേഹത്തിന്‍റെ വീട്ടിൽ റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്.
സംസ്ഥാനത്തെ മുൻ ഭക്ഷ്യവകുപ്പ് മന്ത്രിയും ഇപ്പോഴത്തെ വനംവകുപ്പ് മന്ത്രിയുമാണ് അദ്ദേഹം. ഭക്ഷ്യോത്പന്ന വിതരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ വ്യവസായി ബാകിബുർ റഹ്മാനുമായുള്ള ബന്ധമാണ് ഇഡി അന്വേഷണം ജ്യോതിപ്രിയ മല്ലിക്കിലേക്ക് എത്തിയത്.