26 October, 2023 11:25:10 AM


കർണാടകയിൽ നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയിൽ ടാറ്റാ സുമോ ഇടിച്ച് 12 മരണം



ബംഗ്ലൂരൂ: കര്‍ണാടക ചിക്കബെല്ലാപുരയില്‍ വാഹനാപകടത്തിൽ 12 പേര്‍ മരിച്ചു. നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ ടാറ്റാ സുമോ ഇടിച്ചുകയറുകയായിരുന്നു. 4 സത്രീകളും 8 പുരുഷന്‍മാരുമാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറി, ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടാത്തതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

ബാഗേപ്പള്ളിയില്‍ നിന്ന് ചിക്കബെല്ലാപുരയിലേക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്. 12 പേര്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റവ മറ്റൊരാളുടെ നില ഗുരുതരമായി തുടരുകയാണെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. 

"അപകടത്തിന്‍റെ കൃത്യമായ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ്, എന്നാൽ മൂടൽമഞ്ഞ് കാരണം ദൃശ്യപരത കുറവായതാണ് സംഭവത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പറയുന്നത്," ചിക്കബെല്ലാപൂർ പോലീസ് സൂപ്രണ്ട് ഡി എൽ നാഗേഷ് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K