20 October, 2023 03:27:33 PM
മതി അഴിമതി: ഫ്ലാഷ് മോബുമായി സിഎംഎസ് കോളേജ് വിദ്യാര്‍ഥികള്‍
ആശംസയും ഉപദേശവുമായി സിനിമാതാരം മിയയും
പാലാ: അഴിമതി നിർമാർജനം ലക്ഷ്യമിട്ട് ബോധവത്കരണ സന്ദേശവുമായി കോട്ടയം സി എം എസ് കോളേജിലെ വിദ്യാർത്ഥികള്‍. വിജിലൻസ് വാരാഘോഷത്തിന്‍റെ ഭാഗമായി കിഴക്കൻ മേഖല വിജിലൻസ് ഓഫിസിന്‍റെ നേതൃത്വത്തിൽ കോട്ടയം ജില്ലയിലെ നാല് കേന്ദ്രങ്ങളില്‍ ഫ്ലാഷ് മോബുമായാണ് വിദ്യാർത്ഥികള്‍ എത്തിയത്. ഇന്ന് രാവിലെ പാലാ കൊട്ടാരമറ്റത്ത് നിന്ന് ആരംഭിച്ച പരിപാടി പൊന്‍കുന്നം, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം വൈകിട്ട് കോട്ടയം നാഗമ്പടം ബസ് സ്റ്റാന്‍റില്‍ സമാപിച്ചു.
പാലായില്‍ നടന്ന സമ്മേളനത്തില്‍ പാലാ സെന്‍റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഫാ. ജെയിംസ് ജോൺ മംഗലത്ത് ഫ്ലാഷ് മോബ് ഉദ്ഘാടനം ചെയ്തു. വിജിലൻസ് ആന്‍റ് ആന്‍റി കറപ്ഷൻ ബ്യൂറോ കിഴക്കൻ മേഖല കോട്ടയം സൂപ്രണ്ട് വി ടി വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. സിനിമാ താരം മിയ മുഖ്യാതിഥി ആയിരുന്നു. വിജിലൻസ് ആന്‍റ് ആന്‍റി കറപ്ഷൻ ബ്യൂറോ കിഴക്കൻ മേഖല ഡിവൈഎസ്പി മനോജ് കുമാർ പി വി, പാലാ ഡിവൈഎസ്പി എ ജെ തോമസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.