20 October, 2023 07:47:13 AM
മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി; അപകടം താഴത്തങ്ങാടിയിൽ

കോട്ടയം: താഴത്തങ്ങാടിയിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. മാണിക്കുന്നു സ്വദേശി സ്വദേശി ശ്രീ രാജിനെ (34) ആണ് കാണാതായത്. ഇദ്ദേഹം ഇപ്പോൾ പൂവൻതുരുത്തിൽ വാടകയ്ക്കാണ് താമസിക്കുന്നത്.
വൈകിട്ട് ഏഴ് മണിയോടെ സുഹൃത്തുക്കൾക്ക് ഒപ്പം താഴത്തങ്ങാടി ഇടയ്ക്കാട്ടു കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുടണ്ടായത്. തുടർന്ന് ഫയർഫോഴ്സ് എത്തി ഒരു മണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിരച്ചിൽ ഇന്നും തുടരും.