23 September, 2023 02:34:08 PM
ഭീകരന്‍ ഗുർപട് വന്ത് സിങ് പന്നുവിൻ്റെ ചണ്ഡിഗഡിലെ സ്വത്തുക്കൾ എൻഐഎ കണ്ടു കെട്ടി
അമൃത്‌സർ: ഭീകരന്‍ ഗുർപട് വന്ത് സിങ് പന്നുവിൻ്റെ ചണ്ഡിഗഡിലെ സ്വത്തുക്കൾ എൻഐഎ കണ്ടു കെട്ടി. ഇയാളെ 2020 ൽ ഇന്ത്യ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്എഫ്ജെ എന്ന സംഘടന സിക്കുകാർക്കു വേണ്ടി പ്രത്യേക രാജ്യം വേണമെന്നാണ് വാദിക്കുന്നത്. യുഎസിനു പുറമേ ക്യാനഡയിലും യുകെയിലും ഇവരുടെ പ്രവർത്തനം സജീവമാണ്. പ്രത്യേക ഖാലിസ്ഥാൻ രാജ്യത്തിനു വേണ്ടി ഹിതപരിശോധന സംഘടിപ്പിച്ചതിനു പിന്നിലും, ക്യാനഡയിലെ ഹിന്ദുക്കൾക്കെതിരേ വധഭീഷണി മുഴക്കിയതിനു പിന്നിലും ഇയാളായിരുന്നു.