19 September, 2023 04:46:04 PM
ബംഗളൂരുവില്‍ കരിങ്കൽ ക്വാറിയിൽ കുളിക്കാനിറങ്ങിയ കൊല്ലം സ്വദേശി മുങ്ങി മരിച്ചു
ബംഗ്ലൂരു: ബംഗ്ലൂരു നെലമംഗലയ്ക്ക് സമീപം കരിങ്കൽ ക്വാറിയിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു. കൊല്ലം ശാസ്താംകോട്ട വിളയിൽ കിഴക്കയിൽ സിദ്ദിഖിന്‍റെ മകൻ അജ്മൽ (20) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ടാണ് അജ്മലിന്‍റെ സഹോദരൻ അൽത്താഫ് ഉൾപ്പെയുള്ള 6 അംഗ സംഘം ക്വാറിയിലെത്തിയത്. നീന്തുന്നതിനിടെ അജ്മലിനെ കാണാതാവുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി നെലമംഗല സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഒരു മാസം മുൻപാണ് നെലമംഗലയിലെ എൽജി വെയർഹൗസിൽ അജ്മൽ ജോലിയിൽ പ്രവേശിച്ചത്.