13 September, 2023 11:40:42 AM
രാജസ്ഥാനിലെ ഭരത്പൂരിൽ ട്രക്ക് ബസിൽ ഇടിച്ച് 11 മരണം
ജയ്പൂർ: രാജസ്ഥാനിലെ ഭരത്പൂരിൽ ട്രക്ക് ബസിൽ ഇടിച്ച് 11 മരണം. ജയ്പൂർ-ആഗ്ര ഹൈവേയിൽ ഹൻത്രയ്ക്ക് സമീപം നടന്ന അപകടത്തിൽ 12 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഗുജറാത്തിലെ ഭാവ്‌നഗറിൽ നിന്ന് ഉത്തർപ്രദേശിലെ മഥുരയിലേക്ക് പോകുകയായിരുന്നവരാണ് അപകടത്തിൽപെട്ടത്.