11 September, 2023 03:10:15 PM
മുംബൈയിൽ ലിഫ്റ്റ് തകർന്ന് മരിച്ചവരുടെ എണ്ണം 7 ആയി
മുംബൈ: മുംബൈയിൽ ലിഫ്റ്റ് തകർന്ന് മരിച്ചവരുടെ എണ്ണം 7 ആയി ഉയർന്നു. നിർമ്മാണം പൂർത്തിയാക്കിയ 40 നിലകളുള്ള കെട്ടിടത്തിന്‍റെ ടെറസ്സിൽ ജോലിയെടുത്തിരുന്ന തൊഴിലാളികൾക്കാണ് ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ ദാരുണ അന്ത്യം സംഭവിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടന്ന് വരികയാണ്.