06 September, 2023 04:02:09 PM
പുലിയുടെ അക്രമണത്തിൽ ഏഴു വയസ്സുകാരന് ദാരുണാന്ത്യം
ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിലെ സിദ്ധാപുരത്ത് ഏഴ് വയസ്സുകാരനെ പുലി അക്രമിച്ച് കൊലപ്പെടുത്തി . കൃഷ്ണ നായ്കിന്റെയും മഹാദേവിബായുടെയും മകൻ ചരൺ നായ്ക് ആണ് കൊല്ലപ്പെട്ടത്. സിദ്ധാപുരം ഗവ. സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ചരൺ നായ്ക്.
തിങ്കളാഴ്ച അച്ഛനൊപ്പം കൃഷിത്തോട്ടത്തിൽ പോയപ്പോഴായിരുന്നു സംഭവം. മകനെ മരത്തണലിലിൽ നിർത്തി പച്ചമുളക് പറിക്കാൻ പോയതായിരുന്നു കൃഷ്ണ നായ്ക്. തിരികെ വന്നപ്പോൾ കുട്ടിയെ കാണാത്തതിനെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് ചരണിൻ്റെ ചേതനയറ്റ ശരീരം കണ്ടത് .