30 August, 2023 11:31:37 AM
പുനൈയിൽ കടയിലുണ്ടായ തീപിടുത്തത്തിൽ നാലു പേർ മരിച്ചു
മുംബൈ: പുനൈയിൽ കടയിലുണ്ടായ തീപിടുത്തത്തിൽ നാലു പേർ മരിച്ചു. ഒരു കുടുംബത്തിലെ നാലുപേരാണ് മരിച്ചത്. ഇന്നു പുലർച്ചെയാണ് അപകടം ഉണ്ടായത്. രാജസ്ഥാൻ സ്വദേശികളായ ദമ്പതിമാരും ഇവരുടെ രണ്ടുമക്കളുമാണ് മരിച്ചത്.
അപ്പാർട്ട്മെന്‍റ് സമുച്ചയത്തിനു താഴെയായി ഇലക്ട്രിക് ഹാർഡ് വെയർ ഷോപ്പിലാണ് തീപിടുത്തമുണ്ടായത്. ഇതിനോടു ചേർന്നുള്ള മുറിയാലാണ് അവർ താമസിച്ചിരുന്നത്. കടയിൽ നിന്നും തീ സമീപത്തെ മുറിയിലേക്ക് പടർന്നതോടെയാണ് മരണത്തിനിടയാക്കിയത്.
അഗ്നിരക്ഷാസേനയുടെ ഇടപെടൽ മൂലം കൂടുതൽ അപകടം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.