30 August, 2023 10:26:02 AM
മണിപ്പൂരിൽ വീണ്ടും സംഘർഷം; വെടിവെയ്പ്പിൽ രണ്ട് പേർ കൊല്ലപെട്ടു
ഇംഫാല്‍: മണിപ്പൂരിൽ വീണ്ടും സംഘർഷം.വെടിവെപ്പിൽ രണ്ട് പേർ കൊല്ലപെട്ടു.ഏഴു പേർക്ക് പരിക്കേറ്റു.
ബിഷ്ണുപൂർ ജില്ലയിലാണ് വെടിവെപ്പുണ്ടായത്. നെൽപാടത്ത് പണിക്കെത്തിയവർക്കു നേരെയായിരുന്നു അക്രമം ഉണ്ടായത്.
കഴിഞ്ഞ ദിവസം ബിഷ്ണുപൂര്‍ ജില്ലയില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. കുകി കലാപകാരികളെന്ന് സംശയിക്കുന്നവര്‍ നടത്തിയ വെടിവയ്പ്പാണിത്. രണ്ട് മെയ്‌തേയ് കര്‍ഷകര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കാണ് വെടിവയ്പ്പില്‍ പരിക്കേറ്റത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.