25 August, 2023 01:44:42 PM
കെ എം ബഷീറിന്‍റെ അപകട മരണം; ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി
ന്യൂഡല്‍ഹി: ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീ റാം വെങ്കിട്ടരാമന് തിരിച്ചടി. കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസിലെ ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം വെങ്കിട്ട രാമന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.
നരഹത്യ കുറ്റം നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം വെങ്കിട്ട രാമന്‍ നല്‍കിയ അപ്പീല്‍ ആണ് തള്ളിയത്. തെളിവുകള്‍ നിലനില്‍ക്കുമോ എന്ന് വിചാരണയില്‍ ആണ് പരിശോധിക്കേണ്ടത് എന്ന് സുപ്രീം കോടതി.