19 August, 2023 10:55:59 AM


ചെന്നൈയിൽ വീടിന് തീപിടിച്ച് മുത്തശ്ശിയും 3 കുട്ടികളും വെന്തുമരിച്ചു



ചെന്നൈ: ചെന്നൈയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4 പേർ വെന്തുമരിച്ചു. മുത്തശ്ശിയും മൂന്ന് കൊച്ചുമക്കളുമാണ് മരിച്ചത്. കൊതുകു നശീകരണയന്ത്രം ഉരുകി കാർഡ് ബോർഡിലേക്ക് വീണ് തീ പടർന്നതായാണ് സംശയം. 

മുത്തശ്ശി സന്താനലക്ഷ്മി,  കുട്ടികളായ പ്രിയദർശിനി, സംഗീത, പവിത്ര  എന്നിവരാണ് മരിച്ചത്. കുട്ടികളുടെ അച്ഛന് കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ പരിക്കേറ്റിരുന്നു. ഇദ്ദേഹത്തിനൊപ്പം ആശുപത്രിയിൽ കഴിയുകയാണ് കുട്ടികളുടെ അമ്മ. വീട്ടിൽ കുട്ടികൾ തനിച്ചായതിനാലാണ് അമ്മൂമ്മയെ വിളിച്ച് വരുത്തി കൂട്ടിരുത്തിയതായിരുന്നു. 

ഇന്ന് രാവിലെ വീട്ടിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ, സമീപവാസികളെത്തി കതക് പൊളിച്ച് ഉള്ളിൽ കടന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പുക ശ്വസിച്ചാണ് മരണമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K