17 August, 2023 01:23:08 PM


മണിപ്പൂരിൽ സംഘർഷം തുടരുന്നു; അന്വേഷണത്തിന് 53 അംഗസംഘം



ന്യൂഡൽഹി: മണിപ്പൂരിൽ സംഘർഷം തുടരുകയാണ്. വിവിധ ഇടങ്ങളിൽ കലാപം തുടരുന്നതായാണ് പുറത്തു വരുന്ന റിപ്പോർട്ട്. ബുധനാഴ്ച രണ്ടിടങ്ങളിൽ വെടിവെയ്പ്പുണ്ടായതായി വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്യുന്നു. നാലു ജില്ലകളിൽ നിന്നായി ആയുധങ്ങൾ പിടികൂടുകയും ചെയ്തു.

അതേസമയം, കലാപവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ 53 ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ സിബിഐ നിയമിച്ചു. അന്വേഷണ ഉദ്യോഗസ്ഥരിൽ 29 പേർ വനിതകളാണ്. ഡിഐജി, എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. 11 കേസുകളാണ് സിബിഐ അന്വേഷിക്കുക.

മണിപ്പൂർ സംഘർഷം നിയന്ത്രിക്കാനാവാത്ത സാഹചര്യത്തിൽ സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് അന്വേഷണ സംഘത്തെ നിയോഗിച്ചത്. കേസുകൾ അന്വേഷിച്ച് 2 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സുപ്രീം കോടതി നിർദേശം. അക്രമികളുമായി പൊലീസ് ഒത്തുകളിച്ചെന്ന വാദത്തിലും അന്വഷണത്തിന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇരു റിപ്പോർട്ടുകളും ഒക്ടോബർ 13 ന് കോടതി പരിഗണിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K