15 August, 2023 01:22:01 PM
മാവോയിസ്റ്റ് ഏറ്റുമുട്ടൽ: ഝാർഖണ്ഡില്‍ രണ്ട് ജവാന്മാർക്ക് വീരമൃത്യു
റാഞ്ചി: മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ 2 ജവാന്മാർക്ക് വീരമൃത്യു. ഝാർഖണ്ഡിലെ വെസ്റ്റ് സിങ്ബും ജില്ലയിലെ ടോന്‍ടോയിൽ ഇന്നലെ രാത്രിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഝാർഖണ്ഡ് ജാഗ്വാർ ഫോഴ്സിലെ ജവാന്മാരായ അമിത് തിവാരി, ഗൗതം കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവിടെ ഏതാനും കുറച്ച് ദിവസങ്ങൾക്കു മുമ്പുണ്ടായ ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാനും മരിച്ചിരുന്നു.