12 August, 2023 10:23:32 AM


തിരുപ്പതിയിൽ ദർശനത്തിനെത്തിയ ആറ് വയസുകാരിയെ പുലി കടിച്ചു കൊന്നു



അമരാവതി: തിരുപ്പതിയിൽ ആറ് വയസുകാരിയെ പുലി ആക്രമിച്ച് കൊന്നു. മാതാപിതാക്കൾക്കൊപ്പം ക്ഷേത്ര ദർശനത്തിന് പോകവേയായിരുന്നു പുലിയുടെ ആക്രമണം. ആന്ധ്ര സ്വദേശി ലക്ഷിത ആണ് കൊല്ലപ്പെട്ടത്.

അമ്മയ്ക്കും അച്ഛനും ഒപ്പം നടക്കുകയായിരുന്ന കുട്ടിയുടെ നേരെ പാഞ്ഞടുത്ത പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക് ഓടി മറയുകയായിരുന്നു. സുരക്ഷാ ജീവനക്കാരും വനം വകുപ്പും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം വനത്തിൽ നിന്നും ഇന്ന് പുലർച്ചെ കണ്ടെത്തുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K