12 August, 2023 10:15:17 AM
മണിപ്പൂർ സംഘർഷം: അമിത് ഷായുടെ പ്രസ്താവനയ്ക്ക് എതിരെ കുക്കി എംഎൽഎമാർ
ഇംഫാല്‍: മണിപ്പൂർ സംഘർഷത്തിന് കാരണം മ്യാൻമാറിൽ നിന്നുള്ള നുഴഞ്ഞ് കയറ്റമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് എതിരെ കുക്കി എംഎൽഎമാർ. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്ത് വിടണമെന്ന് 10 കുക്കി എംഎൽഎമാർ ആവശ്യപ്പെട്ടു.
അനധികൃത നുഴഞ്ഞുകയറ്റക്കാരുടെ മൃതദേഹങ്ങൾ ഇംഫാലിൽ മോർച്ചറികളിൽ ഉണ്ടെന്നതിന് തെളിവ് നൽകണമെന്ന്സോളിസിറ്റർ ജനറലിനോട് എംഎൽഎമാർ ആവശ്യപ്പെട്ടു.തെളിവുകൾ നൽകിയില്ലെങ്കിൽ കോടതിയോടും രാജ്യത്തോടും മാപ്പ് പറയണമെന്ന് എംഎൽഎമാർ വ്യക്തമാക്കി.
അതേസമയം കുക്കി വിമത ഗ്രൂപ്പുകളുമായി കേന്ദ്രസർക്കാർ ഈ മാസം 17ന് ചർച്ച നടത്തും. സുപ്രീം കോടതി നിയോഗിച്ച അന്വേഷണ സമിതി ഉടൻ മണിപ്പൂരിലെത്തും.