10 August, 2023 11:10:54 AM
മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ വീണ്ടും കൂട്ടബലാത്സംഗം; പൊലീസ് കേസെടുത്തു
ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും കൂട്ട ബലാത്സംഗം. മെയ് 3 ന് നടന്ന സംഭവത്തില്‍ പൊലീസ് കേസെടുത്തു. ചുരാചന്ദ് പൂരിലാണ് 37 കാരി ബലാത്സംഗത്തിനിരയായത്. മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ട സ്ത്രീയാണ് ബലാത്സംഗത്തിനിരയായത്. ബിഷ്ണുപൂരിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മെയ് 3 നാണ് സംസ്ഥാനത്ത് കുകി – മെയ്തി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ഇന്നലെയാണ് പൊലീസ് കേസെടുത്തത്.