03 August, 2023 02:35:45 PM
തെരുവ് നായയെ ലൈംഗികമായി ഉപദ്രവിച്ചു; സൂറത്തില്‍ അറുപതുകാരന്‍ അറസ്റ്റില്‍
സൂറത്ത്: തെരുവ് നായയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ അറുപതുകാരന്‍ അറസ്റ്റില്‍. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം നടന്നത്. നായയെ ഒരാള്‍ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നാലെയാണ് ഒരാള്‍ അറസ്റ്റിലായത്.
ഐപിസി സെക്ഷന്‍ 337 പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. നായയെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. ആരോപണങ്ങള്‍ ശരിയാണോ എന്ന് തെളിയിക്കുന്നതിനാണ് ഇതെന്ന് പൊലീസ് വ്യക്തമാക്കി. സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ആരോഗ്യവിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ് പ്രതി.