31 July, 2023 03:39:34 PM


സിബിഐ അന്വേഷണം വേണ്ട; മണിപ്പൂർ സ്ത്രീകൾ സുപ്രീംകോടതിയിൽ



ന്യൂഡൽഹി: തങ്ങൾക്കെതിരെ നടന്ന അക്രമം സിബിഐ അന്വേഷിക്കുന്നതിനെ എതിർത്ത് മണിപ്പൂരിൽ നഗ്നപരേഡിനും കൂട്ട ബലാത്സംഗത്തിനുമിരകളായ സ്ത്രീകൾ സുപ്രീംകോടതിയെ സമീപിച്ചു. വിചാരണ അസാമിലേക്ക് മാറ്റുന്നതിനെയും സ്ത്രീകൾ എതിർത്തു. മണിപ്പൂർ വിഷയം സുപ്രീംകോടതി മേൽനോട്ടത്തിലൂടെ അന്വേഷണം നടത്തുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ അറിയിച്ചു.

സിബിഐ അന്വേഷണത്തോട് യോജിപ്പില്ലെന്നും അന്വേഷണം അസാമിലേക്ക് മാറ്റുന്നതും അനുകൂലിക്കനാവില്ലെന്നും അതിക്രമത്തിനിരയായ സ്ത്രീകൾക്കു വേണ്ടി ഹാജരായ മുതിർന്ന അഭാഭാഷകൻ കപിൽ സിബൽ വ്യക്തമാക്കി. സ്വതന്ത്ര അന്വേഷണം വേണമെന്നും അദ്ദേഹം കോടതിയിൽ ആവശ്യപ്പെട്ടു.

അതിക്രമത്തിന് ഇരയായത് 2 സ്ത്രീകൾ മാത്രമല്ലെന്നും സമാന ക്രൂരതകൾക്ക് ഇരയായ നിരവധി സ്ത്രീകൾ കേസിൽ കക്ഷിചേരാനായി അപേക്ഷ നൽകിയിട്ടുണ്ടെന്നും ഇന്ദിര ജയ്സിങ് അറിയിച്ചു. കേസിൽ വാദം തുടരുകയാണ്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K