31 July, 2023 01:31:08 PM
പ്രിയ വർഗീസിന് തത്കാലം തുടരാമെന്ന് സുപ്രീം കോടതി: യുജിസി പരാതിയിൽ നോട്ടീസ്
ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ ആയി നിയമിക്കപ്പെട്ട പ്രിയ വർഗീസിന് തൽക്കാലം തുടരാമെന്ന് സുപ്രീ കോടതി. പ്രിയയുടെ യോഗ്യത ശരി വച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരേ യുജിസി നൽകിയ പരാതിയിൽ എതിർ കക്ഷികൾക്കു നോട്ടീസ് നൽകാനും സുപ്രീം കോടതി നിർദേശിച്ചു. ആറാഴ്ച്ചയ്ക്കകം പ്രിയ എതിർ സത്യവാങ് മൂലം നൽകണം.
പ്രിയയുടെ യോഗ്യത ശരി വച്ച ഹൈക്കോടതി ഉത്തരവ് ശരിയാണോയെന്ന് വാക്കാൽ സംശയം പ്രകടിപ്പിച്ച കോടതി നിയമനം അന്തിമ ഉത്തരവിന് വിധേയമായിരിക്കുമെന്നും വ്യക്തമാക്കി.
യുജിസി മാനദണ്ഡപ്രകാരം എട്ടു വർഷത്തെ അധ്യാപന പരിചയമാണ് വേണ്ടതെന്നും അതു മറികടക്കാനാകില്ലെന്നും കാണിച്ചാണ് സിംഗിൾ ബെഞ്ച് പ്രിയയുടെ റാങ്കു പട്ടിക റദ്ദാക്കിയത്. ഇന്‍റർവ്യൂവിൽ രണ്ടാം സ്ഥാനത്തെത്തിയ പ്രൊഫ ജോസഫ് സ്കറിയയാണ് പ്രിയയുടെ നിയമനത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്.