27 July, 2023 04:28:56 PM


മണിപ്പൂരിൽ സംഘർഷം: ചുരാചന്ദ്പൂർ ജില്ലയിൽ വെടിവയ്പ്പ്; 2 പേർക്ക് പരിക്ക്



ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. പ്രശ്നബാധിത പ്രദേശങ്ങളിലൊന്നായ ചുരാചന്ദപുർ ജില്ലയിലാണ് വ്യാഴാഴ്ച വീണ്ടും അക്രമണം പൊട്ടിപ്പുറപ്പെട്ടത്. തോർബംഗ് മേഖലകളിൽ കനത്ത വെടിവയ്പ്പ് നടക്കുന്നതായാണ് വിവരം. വെടിവയ്പ്പിൽ 2 പേർക്ക് പരിക്കേറ്റു. എന്നാൽ മരണങ്ങളൊന്നും തന്നെ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

മെയ് 3ന് തുടങ്ങിയ കലാപം മൂന്നുമാസത്തോളമായി തുടരുകയാണ്. കുക്കി- മേയ്തേയ് വിഭാഗങ്ങളിലായി ഇതുവരെ 160ൽ കൂടുതൽ ആളുകൾ മരിച്ചതായാണ് റിപ്പോർട്ട്. കേന്ദ്ര സേനയുടേയും മണിപ്പൂർ പൊലീസിന്‍റേയും അടിയന്തര ഇടപെടലുകൾ ഉണ്ടായിട്ടും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഇപ്പോഴും ഷെല്ലാക്രമണങ്ങളും വെടിവയ്പ്പുകളും തുടരുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K