24 July, 2023 03:32:36 PM


കാത്തിരുന്നുണ്ടായ മകന് ഓട്ടിസം; കുഞ്ഞിനെ കൊന്നശേഷം ദമ്പതികൾ ജീവനൊടുക്കി



നാഗർകോവിൽ: ഓട്ടിസം ബാധിച്ച മകനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ജീവനൊടുക്കി. നാഗർകോവിലിൽ തക്കലയ്ക്ക് സമീപം കരകണ്ഠർ കോണത്തിൽ മുരളീധരൻ (40), ഭാര്യ ഷൈലജ (35) മകൻ ജീവ (7) എന്നിവരെയാണ് മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്.

കുട്ടിയുടെ അസുഖമാണ് ആത്മഹത്യക്കു പിന്നിലെന്നാണ് ആത്മഹത്യാ കുറിപ്പിലുണ്ട്. കുട്ടിയുടെ മൃതദേഹം പ്ലാസ്റ്റിക് കടലാസിൽ പൊതിഞ്ഞ നിലയിലായിരുന്നു. മരുന്നിനൊപ്പം വിഷം കലർത്തി കുട്ടിക്ക് നൽകിയെന്നാണ് പ്രാഥമിക നിഗമനം.

2010ലാണ് മുരളീധരനും ഷൈലജയും വിവാഹിതരായത്. ആറു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ 2016ലാണ് ഇരുവര്‍ക്കും മകന്‍ പിറന്നത്. മൂന്നു വര്‍ഷം മുന്‍പാണ് ദമ്പതികള്‍, ഷൈലജയുടെ നാടായ തക്കലയിലേക്ക് താമസം മാറിയത്. ഒരു മാസം മുന്‍പു പുതിയ വീടു നിര്‍മിക്കുകയും ചെയ്തു. ബംഗ്ലൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ മുരളീധരൻ വീട്ടിലിരുന്നാണ് ജോലി ചെയ്തിരുന്നത്.

എന്നാല്‍ മകന് ഓട്ടിസം സ്ഥിരീകരിച്ചതോട ഇരുവരും മനോവിഷമത്തിലായി. രാവിലെ പാലുമായെത്തിയ ശൈലജയുടെ അച്ഛൻ വീടു പൂട്ടിയിട്ടിരിക്കുന്നതു കണ്ട് അയൽക്കാരുടെ സഹായത്തോടെ വാതിൽ കുത്തിത്തുറന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K