23 July, 2023 10:08:34 AM
തമിഴ്നാട്ടിൽ 24 ഇടങ്ങളിൽ എൻഐഎ റെയ്ഡ്: എസ്ഡിപിഐ അധ്യക്ഷന്റെ വീട്ടിലും പരിശോധന
ചെന്നൈ: തമിഴ്നാട്ടിൽ എൻഐഎ റെയ്ഡ്. സംസ്ഥാന വ്യാപകമായി 24 ഇടങ്ങളിലാണ് ദേശീയ അന്വേഷണ ഏജൻസി പരിശോധന നടത്തുന്നത്. എസ്ഡിപിഐ തമിഴ്നാട് ഘടകം അധ്യക്ഷന്റെ വീട്ടിൽ ഉൾപ്പെടെ റെയ്ഡ് നടക്കുകയാണ്.
തിരുനെൽവേലി ജില്ലയിലെ മേലപ്പാളയത്തുള്ള എസ്ഡിപിഐ നേതാവ് മുബാറക്കിന്റെയും വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തുന്നതായാണ് വിവരം. രാമലിംഗ കൊലക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. 2019-ലാണ് പിഎംകെ നേതാവിയിരുന്ന രാമലിംഗം കൊല്ലപ്പെട്ടത്. ഉസിലംപെട്ടി, തഞ്ചാവൂർ ജില്ലകൾ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തുന്നത്.