22 July, 2023 10:12:58 AM
മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം: ഒരാൾ കൂടി അറസ്റ്റിൽ
ഇംഫാൽ: മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ട ബലാത്സംഗത്തിനിരയാക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. 19 കാരനായ യുമ്ലെംബം യുങ്സിതോയ് ആണ് പിടിയിലായത്. കുകി വിഭാഗത്തിലുള്ള സ്ത്രീകളാണ് ക്രൂരമായ പീഡനത്തിനിരകളായത്.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 5 ആയി. പ്രതികളെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. സംഭവം നടന്ന് 77 ദിവസത്തിനു ശേഷമാണ് ആദ്യ അറസ്റ്റ് നടന്നത്.