21 July, 2023 11:35:26 AM


മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ കേസിലെ പ്രതിയുടെ വീട് കത്തിച്ചു



ഇംഫാൽ: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിലെ മുഖ്യപ്രതി ഹുയ്റെം ഹെരോദാസ് മെയ്തെയുടെ വീട് സ്ത്രീകളുടെ സംഘം കത്തിച്ചു. ഹെരോദാസ് അടക്കം നാലു പേരെയാണ് സ്ത്രീകളെ അവഹേളിച്ച കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം, സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികമായി അതിക്രമം കാട്ടുകയും ചെയ്തത് മേയ് നാലിനായിരുന്നിട്ടും കേസെടുക്കാനും പ്രതികളെ അറസ്റ്റ് ചെയ്യാനും ഇത്രയും വൈകിയതിനെക്കുറിച്ചുള്ള ന്യായീകരണവുമായി മണിപ്പൂർ പോലീസും രംഗത്തെത്തിയിട്ടുണ്ട്.

തെളിവില്ലാതിരുന്നതിനാലാണ് വൈകിയതെന്നാണ് വിശദീകരണം. പൊലീസാണ് തങ്ങളെ ജനക്കൂട്ടത്തിനു വിട്ടുകൊടുത്തതെന്ന, അവഹേളിക്കപ്പെട്ട സ്ത്രീകളിലൊരാളുടെ ആരോപണവും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിഷേധിച്ചു.

സംഭവം നടക്കുമ്പോൾ ആ സ്ഥലത്തു പോലും പൊലീസ് ഉണ്ടായിരുന്നില്ലെന്നാണ് അവകാശവാദം. മറ്റൊരിടത്ത് പൊലീസ് സ്റ്റേഷൻ ആക്രമിച്ച് ആയുധങ്ങൾ കൈക്കലാക്കാനുള്ള ജനക്കൂട്ടത്തിന്‍റെ ശ്രമം ചെറുക്കാൻ പൊലീസ് സേനാംഗങ്ങളെല്ലാം അവിടേക്കു പോയിരിക്കുകയായിരുന്നു എന്നാണ് ഇതിനു നിരത്തുന്ന ന്യായം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K