21 July, 2023 07:29:41 AM


ജ​യ്പു​രി​ൽ 30 മി​നി​റ്റിനി​ടെ മൂ​ന്ന് ഭൂ​ച​ല​ന​ങ്ങ​ൾ: ആ​ള​പാ​യ​വും നാ​ശ​ന​ഷ്ട​ങ്ങളുമില്ല



ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ജ​യ്പു​രി​ൽ 30 മി​നി​റ്റ് ഇടവേളയ്ക്കി​ടെ മൂ​ന്ന് ഭൂ​ച​ല​ന​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ട്ടു. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ഇ​ന്ന് പു​ല​ർ​ച്ചെ 4:09-നും 4:25-​നും ഇ​ട​യി​ലാ​ണ് റി​ക്ട​ർ സ്കെ​യി​ലി​ൽ 4.4, 3.1, 3.4 എ​ന്നി​ങ്ങ​നെ തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​ങ്ങ​ൾ ഉ​ണ്ടാ​യ​ത്. ആ​ദ്യ​ത്തെ​യും മൂ​ന്നാ​മ​ത്തെ​യും ഭൂ​ച​ല​ന​ങ്ങ​ൾ പ​ര​മാ​വ​ധി 10 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ര​ണ്ടാ​മ​ത്തെ ഭൂ​ച​ല​ന​മു​ണ്ടാ​യി മൂ​ന്ന് മി​നി​റ്റി​നു​ള്ളി​ലാ​ണ് തു​ട​ർ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K