20 July, 2023 07:29:40 AM


ക​ന്നു​കാ​ലി​ക്ക് തീ​റ്റ പ​റി​ക്കു​ന്ന​തി​നി​ടെ യു​വാ​വി​നെ ക​ടു​വ കൊ​ന്നുതിന്നു



ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ യു​വാ​വി​നെ ക​ടു​വ കൊ​ന്നു. സൗ​ത്ത് ഖേ​രി ഫോ​റ​സ്റ്റ് ഡി​വി​ഷ​നി​ലെ മു​ഹ​മ്മ​ദി റേ​ഞ്ചി​ലു​ള്ള ഉ​ദ​യ്പു​ര്‍ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. 22കാ​ര​നാ​യ രോ​ഹി​ത് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ന്നു​കാ​ലി​ക്ക് തീ​റ്റ പ​റി​ക്കു​ന്ന​തി​നി​ടെ​യാ​ണ് രോ​ഹി​തി​നെ ക​ടു​വ ആ​ക്ര​മി​ച്ച​ത്.

ക​ടു​വ ഭാ​ഗി​ക​മാ​യി ഭ​ക്ഷി​ച്ച രോ​ഹി​തി​ന്‍റെ മൃ​ത​ശ​രീ​രം അ​ധി​കൃ​ത​ര്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഗ്രാ​മ​വാ​സി​ക​ൾ അ​തീ​വ​ശ്ര​ദ്ധ പാ​ലി​ക്ക​ണ​മെ​ന്ന് വ​നം​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K