17 July, 2023 11:05:48 AM
തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയുടെ വീട്ടിൽ ഇഡി പരിശോധന

ചെന്നൈ: തമിഴ്നാട്ടിൽ മന്ത്രിമാർക്കെതിരെ വീണ്ടും നടപടികളുമായി ഇഡി. സെന്തിൽ ബാലാജിക്ക് പിന്നാലെ തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയുടെ വീട്ടിൽ പരിശോധന നടത്തി ഇഡി ഉദ്യോഗസ്ഥർ. മന്ത്രിയുടെ ചെന്നൈയിലെ വീട്ടിലടക്കം അഞ്ചിടങ്ങളിലാണ് പരിശോധന. മന്ത്രിയുടെ മകന്‍റെ വീട്ടിലും ഇഡി പരിശോധന നടത്തുന്നുണ്ട്.
കള്ളപ്പണം വെളിപ്പിക്കലുമായി ബന്ധപ്പെട്ടാണ് ഇഡി പരിശോധന. മന്ത്രിയുടെ മകൻ ഗൗതം സിങ്കമണി നടപടി ക്രമങ്ങൾ പാലിക്കാതെ വിദേശത്തു നിന്നും പണം സ്വീകരിച്ചെന്ന റിപ്പോർട്ടിന്മേലാണ് ഇഡിയുടെ നടപടി. അഴിമതി കേസുമായി ബന്ധപ്പെട്ട് പൊന്മുടിക്കെതിരെയുള്ള നടപടി ക്രമങ്ങൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടെങ്കിലും മദ്രാസ് ഹൈക്കോടതി അത് തള്ളിയിരുന്നു.