13 July, 2023 10:20:19 AM


മണാലിയിൽ കുടുങ്ങിയ മലയാളി ഡോക്‌ടർമാരുടെ സംഘം നാട്ടിലേക്ക് തിരിച്ചു



ഷിംല: മണാലിയിൽ കുടുങ്ങിയ മലയാളി ഡോക്ടർമാരുടെ സംഘം നാട്ടിലേക്ക് തിരിച്ചു. എറണാകുളം മെഡിക്കൽ കോളെജിലെ 27 ഹൗസ് സർജന്മാരാണ് നാട്ടിലേക്ക് തിരികെയെത്തുന്നത്. റോഡ് മാർഗം ഡൽഹിയിലേക്ക് പുറപ്പെട്ട ഇവർ ഇന്ന് വൈകിട്ടോടെ ഡൽഹിയിലെത്തും.

ഹിമാചലിൽ രണ്ടു സംഘങ്ങളായി 45 മലയാളി ഡോക്‌ടർമാരാണ് കുടുങ്ങിക്കിടന്നത്. ഖീർഗംഗയിൽ കുടുങ്ങിയ തൃശൂരിൽ നിന്നുള്ള 18 മലയാളി ഡോക്‌ടർമാർ ഇന്നലെ തന്നെ മലയിറങ്ങിയിരുന്നു. ഇവരെയും വ്യാഴാഴ്ച ഡൽഹിയിലെത്തിക്കും. ഹിമാചൽ പ്രദേശിൽ മുന്നൂറോളം സഞ്ചാരികൾ ഇപ്പഴും കുടുങ്ങിക്കിടക്കുകയാണ്. മൺസൂൺ ആരംഭിച്ചതിനുശേഷെ ഹിമാചലിൽ 780 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് കണക്ക്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K