11 July, 2023 02:07:37 PM


മണിപ്പൂർ കലാപത്തില്‍ സർക്കാരിനെ വിമർശിച്ചതിന് ആനി രാജയ്ക്കെതിരേ കേസ്



ഇംഫാൽ: മണിപ്പൂരിൽ നടക്കുന്നത് സർക്കാർ-സ്പോൺസേർഡ് കലാപമാണെന്ന പ്രസ്താവനയുടെ പേരിൽ സിപിഐ നേതാവ് ആനി രാജയ്ക്കും മറ്റു രണ്ടു പേർക്കുമെതിരേ മണിപ്പൂർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമെൻ ഭാരവാഹി നിഷ സിദ്ധു, അഭിഭാഷക ദീക്ഷ ദ്വിവേദി എന്നവരാണ് കേസിൽ ഉൾപ്പെട്ട മറ്റു രണ്ടു പേർ. എസ്. ലിബൻ സിങ് എന്നൊരാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ.

കുറ്റകൃത്യം ചെയ്യുന്നതിനുള്ള ഗൂഢാലോചന, കലാപമുണ്ടാക്കാൻ ഉദ്ദേശിച്ചുള്ള പ്രകോപനം, മാനനഷ്ടം, സമാധനം തകർക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവമായ അവഹേളനം, രാജ്യത്തിന്‍റെ അഖണ്ഡതയ്ക്ക് വിരുദ്ധമായ മുൻവിധിയോടെയുള്ള പരാമർശങ്ങൾ, വ്യത്യസ്ത വിഭാഗങ്ങൾ തമ്മിൽ ശത്രുതയുണ്ടാക്കാനുള്ള ശ്രമം എന്നീ കുറ്റങ്ങളാണ് മൂവർക്കും മേൽ ചുമത്തിയിട്ടുള്ളത്.

ഒരു തെളിവുമില്ലാതെയാണ് മണിപ്പൂർ കലാം സർക്കാർ-സ്പോൺസേർഡ് ആണെന്ന് ആനി രാജയും മറ്റു രണ്ടു പേരും ആരോപിച്ചതെന്ന് ലിബൻ സിങ്ങിന്‍റെ പരാതിയിൽ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K