10 July, 2023 02:22:27 PM
മണിപ്പൂരില്‍ വീണ്ടും സംഘർഷം: ഏറ്റുമുട്ടലില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു
ഇംഫാൽ: മണിപ്പൂരില്‍ വീണ്ടും സംഘർഷം. കാംഗ്പോപ്പി-ഇംഫാല്‍ അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ റൈഫിൾസ് സൈനികരെ മേഖലയിൽ വിന്യസിച്ചു.
ഒളിച്ചിരിക്കുന്ന അക്രമികൾക്കായി സൈന്യവും പോലീസും തെരച്ചിൽ നടത്തുകയാണ്. രണ്ടുമാസമായി തുടരുന്ന മണിപ്പുർ കലാപത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഇതുവരെയായി 124 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ. മൂവായിരത്തോളം പേർക്ക് പരിക്കേറ്റു.