08 July, 2023 03:01:18 PM


കനത്തമഴ; മണ്ണിടിച്ചിലിൽ ജമ്മു–ശ്രീനഗർ ദേശീയ പാത ഒലിച്ചുപോയി



ശ്രീനഗർ: കനത്ത മഴയെതുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ജമ്മു-ശ്രീനഗർ ദേശീയ പാതയുടെ ഒരു ഭാഗം ഒലിച്ചുപോയി. ദേശീയ പാതയിൽ രണ്ട് ടണലുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണ് ഒലിച്ചുപോയത്. റാമ്പൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലിൽ റോഡുകൾ തകർന്നു.

ഇവിടെ വിവിധ ഭാഗങ്ങളെ റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. മുഗൾ റോഡ്, ശ്രീനഗർ – സോനമാർഗ് – ഗുമരി (എസ്എസ്ജി) റോഡുകളിലും ഗതാഗത തടസ്സമുണ്ടായി. റോഡുകൾ ഗതാഗത യോഗ്യമാവുന്നതുവരെ ഇതുവഴിയുള്ള യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K