07 July, 2023 04:18:18 PM
മീനച്ചിലാറ്റിലെ ജലനിരപ്പ് താഴുന്നു; കോട്ടയം ജില്ലയിൽ 67 ദുരിതാശ്വാസ ക്യാമ്പുകൾ
കോട്ടയം: മഴയുടെ കാഠിന്യം കുറഞ്ഞതോടെ മീനച്ചിലാറ്റിലെ ജലനിരപ്പ് താഴുന്നു. അപകടനിലക്ക് മുകളില്‍ നിന്നിരുന്ന പേരൂര്‍, നീലിമംഗലം മുതലായ സ്ഥലങ്ങളില്‍ ജലനിരപ്പ് താഴുന്നു. അതേസമയം, തിരുവാര്‍പ്പ്, കുമരകം എന്നിവിടങ്ങളില്‍ മാറ്റമില്ല. മീനച്ചില്‍ റിവര്‍ബേസിന്‍റെ ഭാഗമായിട്ടുളള കരിമ്പിന്‍കാലക്കടവില്‍ ജലം ഉയരുകയാണ്.
വിവിധ സ്ഥലങ്ങളില്‍ ഇന്ന് ഉച്ചക്ക് ഒരു മണിക്ക് രേഖപ്പെടുത്തിയ ജലനിരപ്പ് ചുവടെ. ബ്രാക്കറ്റില്‍ മുന്നറിയിപ്പുനില, അപകടനില
മീനച്ചിലാര്‍
പേരൂര്‍: 5. 37(3.8, 4.8)
നീലിമംഗലം: 4.075 (3.1, 3.4)
കോടിമത: 1.87 (1.38, 1.48)
നാഗമ്പടം: 4.19 (3.1, 3.5)
കുമരകം: 1.41 (1.03, 1.15)
തിരുവാര്‍പ്പ്: 2.025 (1.685, 1.785)
കരിമ്പിന്‍കാലക്കടവ്: 1.725 (1.665, 1.765)
മണിമലയാര്‍
പാറയില്‍ക്കടവ്: 1.705 (1.395, 1.495)
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ 67 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോട്ടയം താലൂക്ക് - 55, ചങ്ങനാശേരി താലൂക്ക് - 9, മീനച്ചിൽ - 3 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. 675 കുടുംബങ്ങളിലെ 2133 പേർ വിവിധ ക്യാമ്പുകളിലുണ്ട്. ഇതിൽ 855 പുരുഷന്മാരും 872 സ്ത്രീകളും 381 കുട്ടികളുമാണുള്ളത്.