07 July, 2023 12:25:37 PM
തമിഴ്നാട്ടില്‍ ഡിഐജി സി. വിജയകുമാര്‍ സ്വയം വെടിയുതിര്‍ത്തു മരിച്ചു
ചെന്നൈ: തമിഴ്നാട്ടില്‍ ഡിഐജി ജീവനൊടുക്കി. കോയമ്പത്തൂര്‍ റേഞ്ച് ഡിഐജി സി.വിജയകുമാര്‍ ആണ് മരിച്ചത്. ക്യാമ്പ് ഓഫീസില്‍വച്ച് സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയാരുന്നു. രാവിലെ പ്രഭാത നടത്തം കഴിഞ്ഞെത്തിയ ഉടനെ ആയിരുന്നു സംഭവം. സുരക്ഷാ ജീവനക്കാരനോട് തോക്ക് ചോദിച്ച് വാങ്ങുകയായിരുന്നു. കുടുംബപ്രശ്നം മൂലമാണ് ജീവനൊടുക്കിയതെന്നാണ് നിഗമനം. നേരത്തെ വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായാണ് സൂചന. കഴിഞ്ഞ ജനുവരിയിലാണ് വിജയകുമാറിന് ഡിഐജി ആയി സ്ഥാനക്കയറ്റം കിട്ടിയത്.