06 July, 2023 12:03:32 PM
മീനച്ചിലാറ്റിൽ അപകടനിലക്ക് മുകളിൽ ജലനിരപ്പ്; ക്യാമ്പുകൾ വർദ്ധിക്കുന്നു
കോട്ടയം: കോട്ടയം ജില്ലയിലെ നദികളായ മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. മീനച്ചിലാറ്റില്‍ ജലനിരപ്പ് അപകടനില കടന്ന് ഉയരുന്നു.
വിവിധ സ്ഥലങ്ങളില്‍ ഇന്ന് രാവിലെ 8 മണിക്ക് രേഖപ്പെടുത്തിയ ജലനിരപ്പ് ചുവടെ. ബ്രാക്കറ്റില്‍ മുന്നറിയിപ്പുനില, അപകടനില
മീനച്ചിലാര്‍
തീക്കോയ്: 100.04 (101.53, 102.53)
ചേരിപ്പാട്:10.780 (11.58, 11.935)
പാലാ: 11.955 (11, 12.385)
പേരൂര്‍: 5.5 (3.8, 4.8)
നീലിമംഗലം: 3.985 (3.1, 3.4)
കോടിമത: 1.81 (1.38, 1.48)
നാഗമ്പടം: 4.12 (3.1, 3.5)
കുമരകം: 1.33 (1.03, 1.15)
തിരുവാര്‍പ്പ്: 1.955 (1.685, 1.785)
കരിമ്പിന്‍കാലക്കടവ്: 1.655 (1.665, 1.765)
മണിമലയാര്‍
മുണ്ടക്കയം: 56.945 (58.895, 59.895)
മണിമല: 18.833 (21.733, 22.733)
പാറയില്‍ക്കടവ്: 1.525 (1.395, 1.495)
ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ വർദ്ധിക്കുന്നു
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ 44 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോട്ടയം താലൂക്ക് - 37, ചങ്ങനാശേരി താലൂക്ക് - 4, മീനച്ചിൽ - 3 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. 224 കുടുംബങ്ങളിലെ 660 പേർ വിവിധ ക്യാമ്പുകളിലുണ്ട്. ഇതിൽ 266 പുരുഷന്മാരും 278 സ്ത്രീകളും 116 കുട്ടികളുമാണുള്ളത്.
അയർക്കുന്നം പഞ്ചായത്തിലെ പുന്നത്തുറയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് ഒറ്റപ്പെട്ടു പോയ കുടുംബത്തെ അഗ്നി രക്ഷ സേന റബ്ബർ ഡിങ്കി ഉപയോഗിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.