05 July, 2023 10:18:43 AM


മീനച്ചിലാറ്റില്‍ നീലിമംഗലത്തും നാഗമ്പടത്തും ജലനിരപ്പ് അപകടനില കടന്നു



കോട്ടയം: കോട്ടയം ജില്ലയിലെ നദികളായ മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു.  . മീനച്ചിലാറ്റില്‍ നീലിമംഗലത്തും നാഗമ്പടത്തും ജലനിരപ്പ് അപകടനില കടന്നു. തിരുവാര്‍പ്പിലും കുമരകത്തും മുന്നറിയിപ്പുനിലയും കടന്നു.

വിവിധ സ്ഥലങ്ങളില്‍ ഇന്ന് രാവിലെ ആറു മണിക്ക് രേഖപ്പെടുത്തിയ ജലനിരപ്പ് ചുവടെ. ബ്രാക്കറ്റില്‍ മുന്നറിയിപ്പുനില, അപകടനില

മീനച്ചിലാര്‍
നീലിമംഗലം: 3.575    (3.1, 3.4) 
കോടിമത: 1.33    (1.38, 1.48)
നാഗമ്പടം: 3.57   (3.1, 3.5)
കുമരകം: 1.16  (1.03, 1.15)
തിരുവാര്‍പ്പ്: 1.765  (1.685, 1.785)
കരിമ്പിന്‍കാലക്കടവ്: 1.495  (1.665, 1.765)

മണിമലയാര്‍
പാറയില്‍ക്കടവ്:  1.255  (1.395, 1.495)

ക്യാമ്പുകളുടെ എണ്ണം കൂടുന്നു

കോട്ടയം ജില്ലയിലെ എല്ലാ താലൂക്കുകളിലും രാത്രി മഴയുണ്ടായിരുന്നു. ഇന്ന് പുലര്‍ച്ച വരെ ആറു ക്യാമ്പുകളിലായി 16 കുടുംബങ്ങളുണ്ടായിരുന്നു. 23 പുരുഷന്‍മാര്‍ 22 സ്ത്രീകളും 13കുട്ടികളും ആകെ 58 പേരാണ് ക്യാമ്പുകളില്‍ ഇന്ന് ഏഴുമണി വരെയുണ്ടായിരുന്നത്. പുതുപ്പളളി, ഏറ്റുമാനൂര്‍, കോട്ടയം, വിജയപുരം, മണര്‍കാട് തുടങ്ങിയ പ്രദേശങ്ങളില്‍ ക്യാമ്പുകളുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K