04 July, 2023 05:57:37 PM
മുംബൈ-ആഗ്ര ദേശീയപാതയിൽ ട്രക്ക് കാറുമായി കൂട്ടിയിടിച്ച് 10 പേർ മരിച്ചു
മുംബൈ : മഹാരാഷ്ട്രയിലെ ദുലെയിൽ കണ്ടെയ്നർ ട്രക്ക് കാറുമായി കൂട്ടിയിടിച്ച് 10 പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. ദുലെയിലെ പലസ്നറിൽ മുംബൈ-ആഗ്ര ദേശീയ പാതയിൽ രാവിലെ 10.45 ന് ആയിരുന്നു അപകടം. മധ്യപ്രദേശിൽനിന്ന് ദുലെയിലേക്ക് പോകുകയായിരുന്ന ട്രക്കാണ് അപകടത്തിൽപ്പെട്ടത്. ട്രക്ക് അമിതവേഗതയിലായിരുന്നു. കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണംവിട്ട ട്രക്ക് റോഡരികിൽ നിന്നിരുന്ന ആളുകളെയും ഇടിച്ചു. വെയ്റ്റിംഗ് ഷെഡിൽ ബസ് കാത്തുനിന്നവരാണ് അപകടത്തിൽപ്പെട്ടത്.