04 July, 2023 02:19:37 PM
മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പുയരുന്നു; പേരൂരില്‍ മുന്നറിയിപ്പ്നില കടന്നു
കോട്ടയം: കോട്ടയം ജില്ലയിലെ നദികളായ മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. തീക്കോയി മുതല്‍ കരിമ്പിന്‍കാലക്കടവ് വരെയുളള മീനച്ചിലാറ്റിലെ എല്ലാ സ്ഥലങ്ങളിലും ജലനിരപ്പ് ഉയരുകയാണ്. അതുപോലെ തന്നെ മണിമലയാറ്റിലും.
വിവിധ സ്ഥലങ്ങളില്‍ ഉച്ചക്ക് 12 മണിക്ക് രേഖപ്പെടുത്തിയ ജലനിരപ്പ് ചുവടെ (മുന്നറിയിപ്പ്നില, അപകടനില)
മീനച്ചിലാര്‍
തീക്കോയ്: 100.5 (101.53 , 102.53)
ചേരിപ്പാട് : 11.030 (11.58, 11.935)
പാലാ: 9.685 (11, 12.385)
പേരൂര്‍: 3.85 (3.8, 4.8)
നീലിമംഗലം: 2.985 (3.1, 3.4)
കോടിമത: 1.1 (1.38, 1.48)
നാഗമ്പടം: 2.93 (3.1, 3.5)
കുമരകം:1.1 (1.03, 1.18)
തിരുവാര്‍പ്പ്:1.575 (1.685, 1.785)
കരിമ്പിന്‍കാലക്കടവ്: 1.325 (1.665, 1.765)
മണിമലയാര്‍
മുണ്ടക്കയം: 57.695 (58.895, 59.895)
മണിമല: 18.413 (21.733, 22.733)
പറയില്‍ക്കടവ്:1.055 (1.395, 1.495)
ജില്ലയിൽ രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ചങ്ങനാശ്ശേരി താലൂക്കിൽ നെടുംകുന്നം വില്ലേജിൽ സെന്റ് അൽഫോൻസ് പള്ളി പാരിസ് ഹാളിലും വാകത്താനം വില്ലേജിൽ തൃക്കോത്ത് ഗവൺമെന്റ് എൽ.പി. സ്കൂളിലുമാണ് ക്യാമ്പുള്ളത്. ക്യാമ്പുകളിൽ 17 പേരുണ്ട്. ആറ് പുരുഷന്മാരും അഞ്ച് സ്ത്രീകളും ആറ് കുട്ടികളുമാണുള്ളത്.