26 June, 2023 12:20:21 PM
ഒഡീഷയിൽ ബസുകൾ തമ്മിൽ നേർക്കുനേർ കൂട്ടിയിടിച്ച് അപകടം: 10 മരണം
ഭുവനേശ്വർ: ഒഡീഷ സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ ആറുപേരുടെ നിലഗുരുതരമാണ്.
പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം. ബെരംപുരിൽ നിന്നും വന്നിരുന്ന സ്വകാര്യ ബസും ഗുഡാരിയിൽ നിന്നുള്ള ഒഎസ്ആർടിസി ബസും കൂട്ടിയിടിച്ചാണ് അപകടം.
പൊലീസും ഫയർഫോഴ്സും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തിൽ ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് 3 ലക്ഷം രൂപ ധനസഹായം നൽകും. പരുക്കേറ്റവരുടെ ചികിത്സ സൗജന്യമായി നടത്തുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.