25 June, 2023 12:00:33 PM
ബീഹാറിൽ വിഷവാതകം ചോർന്ന് ഒരു മരണം; 30 പേർ ആശുപത്രിയിൽ
പാറ്റ്ന: ബീഹാറിലെ വൈശാലിയിൽ വിഷവാതകം ചോർന്ന് ഒരാൾ മരിച്ചു. 30 ലേറെ പേരെ ശാരീരികാസ്വാസ്ഥ്യങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല.
ഹാജിപുരിലെ രാജ് ഫ്രഷ് ഡയറിയിലാണ് അമോണിയം ചോർന്ന് അപകടമുണ്ടായത്. ശനിയാഴ്ച രാത്രിയോടായിരുന്നു സംഭവം. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അഗ്നിശമനസേന അറിയിച്ചു.