24 June, 2023 05:39:58 AM
ഗുജറാത്തില്‍ ബഹുനില മന്ദിരം തകര്‍ന്നുവീണ് മൂന്നുപേര്‍ മരിച്ചു; അഞ്ച്പേര്‍ക്ക് പരിക്ക്
അഹമ്മദാബാദ്: ഗുജറാത്തില്‍ ബഹുനില മന്ദിരം തകര്‍ന്നുവീണ് മൂന്നുപേര്‍ മരിച്ചു. അഞ്ച്പേര്‍ക്ക് പരിക്ക്. ഗുജറാത്തിലെ ജാംനഗറിലെ സാധന കോളനിയിലെ മൂന്ന് നില കെട്ടിടമാണ് തകര്‍ന്ന് വീണത്. എട്ടുപേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് സൂചന. ഇവരെ രക്ഷപെടുത്താനുള്ള ശ്രമം നടക്കുകയാണ്. അതേസമയം, കെട്ടിടത്തില്‍ താമസിക്കുന്നത് അപകടമാണെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ഗുജറാത്ത് ഹൗസിംഗ് ബോര്‍ഡ് അറിയിച്ചു.