23 June, 2023 06:42:49 AM
ഉത്തര്‍പ്രദേശില്‍ ഇടിമിന്നലേറ്റ് മൂന്നുപേര്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്
ലക്നോ: ഉത്തര്‍പ്രദേശില്‍ ഇടിമിന്നലേറ്റ് മൂന്നുപേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. ബല്‍റാംപുര്‍ ജില്ലയിലാണ് സംഭവം. മരിച്ചവരില്‍ പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില തൃപ്തികരമാണെന്നാണ് സൂചന.